The main reasons for Indian cricket team’s embarrassing loss to Australia | Oneindia Malayalam

2020-12-20 2,101

അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്കു വെല്ലുവിളിയുയര്‍ത്തി ഇന്ത്യന്‍ ടീം വിജയക്കൊടി നാട്ടുന്നത് സ്വപ്‌നം കണ്ട ആരാധകര്‍ കടുത്ത നിരാശയിലും ഞെട്ടലിലുമാണ്. എന്നാലും ഇതെങ്ങനെ സംഭവിച്ചുവെന്ന് അവര്‍ക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. വെറും മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടി ഓസീസ് അടുത്ത വേദിയിലേക്കു പായ്ക്ക് ചെയ്ത് അയച്ചിരിക്കുന്നത്.അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്കു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.